
കാസര്‍ഗോഡ് : വാഹന പരിശോധനയ്ക്കിടെ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി ചന്തേര പൊലീസ്.
വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം, കാസര്‍ഗോഡ് മട്ടലായി പെട്രോള്‍ പമ്ബിന് സമീപത്ത് നിന്നാണ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.
മധൂര്‍ സ്വദേശി സമീര്‍, ബാംബ്രാണ സ്വദേശി സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയും അധികം പുകയില എവിടെ നിന്ന് ലഭിച്ചെന്ന പൊലീസിന്റെ ചോദ്യത്തോട്, കാസര്‍ഗോഡ് ലോറിയില്‍ ഇറക്കുന്നവര്‍ തന്നതാണെന്നും, കോഴിക്കോട് എത്തുമ്ബോള്‍ ആവശ്യക്കാര്‍ വിളിക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ കടത്തിയതെന്നുമാണ് പ്രതികള്‍ പറഞ്ഞത്.
കോഴിക്കോട് വച്ച് അന്യസംസ്ഥാന സ്വദേശികളാണ് ഇവ വാങ്ങി വില്‍പ്പന നടത്തുന്നതെന്ന് ചന്തേര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.