Spread the love

തിരുവനന്തപുരം: സ്കൂൾ സമയമാറ്റം വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കെതിരെ സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ്. വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണമെന്നും പരാതി കിട്ടിയില്ല എന്ന് മന്ത്രി പറഞ്ഞത് തെറ്റിദ്ധാരണജനകമാണെന്നും സംഘടന വ്യക്തമാക്കി.

video
play-sharp-fill

ജൂൺ 11ന് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിഷയത്തിൽ മന്ത്രി ഒളിച്ചു കളിക്കുന്നതിന് പകരം ഫലപ്രദമായ നടപടി സ്വീകരിക്കണം. ചർച്ചക്ക് തയാറാവാതെ സമയമാറ്റം ഏകപക്ഷീയമായി നടപ്പിലാക്കി എന്നും എസ്കെഎസ്എസ്എഫ് ആരോപിച്ചു