
തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാർക്ക് നാളെ നിർബന്ധിത പരിശീലനം. പരിശീലന പരിപാടിയില്‍ ഓണലൈനായി പങ്കെടുക്കണമെന്നാണ് നിർദേശം. ആശമാരുടെ റാലി നാളെ തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് നിർബന്ധിത പരിശീലനം.
ആശാ വർക്കേഴ്സിന്റെ സംഘടന നാളെ പണിമുടക്ക് പ്രഖ്യാപിച്ച് NHMന് കത്ത് നല്‍കിയിരുന്നു. .
ആശമാരുടെ സമരത്തെ തകർക്കാൻ ശ്രമമെന്ന് ആശാ സമരസമിതി നേതാവ് എം. എ. ബിന്ദു പറഞ്ഞു. നിർബന്ധിത ട്രെയിനിങ്ങിന് ഓർഡർ ഇറങ്ങിയത് സമരത്തെ തകർക്കാൻ. ജനാധിപത്യപരമായാണ് മുന്നോട്ടുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളത്തെ പണിമുടക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നു. സമരത്തെ തകർക്കാനും പങ്കാളിത്തം കുറയ്ക്കാനും ആണ് നാളത്തെ ട്രെയിനിങ്. അതിനെ മുഖവിലയ്ക്കെടുക്കാതെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാവ് എം. എ. ബിന്ദു വ്യക്തമാക്കി.