ചിറ്റൂരില്‍ കള്ളില്‍ വീണ്ടും ചുമ മരുന്ന് സാന്നിധ്യം; കേസെടുത്ത്‌ എക്സൈസ്

Spread the love

പാലക്കാട് : ചിറ്റൂരില്‍ കള്ളില്‍ വീണ്ടും ചുമ മരുന്ന് സാന്നിധ്യം കണ്ടെത്തി. സംഭവത്തില്‍  എക്സൈസ് കേസെടുത്തു. ക്രമക്കേട് കണ്ടെത്തിയ ഷാപ്പ് ലൈസൻസി ആലപ്പുഴ സ്വദേശി ആർ സുജാത, ജീവനക്കാരൻ രാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്.

video
play-sharp-fill

ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നവകോട് കള്ള് ഷാപ്പിലാണ് ചുമ മരുന്നില്‍ ചേർക്കുന്ന ബനാട്രില്‍ എന്ന രാസപദാർത്ഥം കണ്ടെത്തിയത്.

2024 ജൂലൈയിലാണ് സാമ്പിള്‍ ശേഖരിച്ചത്. ഇതിൻ്റെ ഫലത്തിലാണ് ചുമ മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ചില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആറാം ഗ്രൂപ്പിലെ അഞ്ച് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ലൈസൻസി മാറി, പുതുക്കി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും ക്രമക്കേട് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ, എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി. ശേഷം ഗ്രൂപ്പിലെ ഷാപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കും.