സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം; എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം; വിശദവിവരത്തിന് ഫോൺ: 8129816664

Spread the love

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ആഡ്വെൻചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെൻചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിൽ (ഏഴ് ദിവസം) പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.