ശക്തമായ കാറ്റിൽ പാമ്പാടി താലൂക്ക് ആശുപത്രിയുടെ മേൽക്കൂര നിലംപൊത്തി; ഒഴിവായത് വൻ ദുരന്തം

Spread the love

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയുടെ മേൽക്കൂര കാറ്റിൽ തകർന്നു വീണു. ഒഴിവായത് വൻ ദുരന്തം.

video
play-sharp-fill

ഇന്നലെ രാത്രിയിൽ വീശിയടിച്ച ശക്തമായ കാറ്റിലാണ് ഓഫീസ് കെട്ടിടത്തിൻ്റെ മേൽക്കൂര പറന്ന് പോയത്. റൂഫിംഗ് ഷീറ്റിൽ പണിത മേൽക്കൂരയാണ് കാറ്റിൽ പറന്ന് സമീപത്തെ കെട്ടിടത്തിൻ്റെ ഒരു വശത്ത് പതിച്ചത്. പഴക്കം ചെന്ന ഓഫീസ് കെട്ടിടം ജീർണ്ണാവസ്ഥയിലാണ്. കെട്ടിടത്തിന്റെ പല ഭാഗത്തും കോൺക്രീറ്റ് പൊളിഞ്ഞ് കമ്പി പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. രാത്രിയിൽ ആയതിനാൽ വൻ അപകടം ഒഴിവായി.