വായ്പാ പലിശ നിരക്ക് കുറച്ച്‌ എസ്.ബി.ഐ; 7.75 ശതമാനമെന്ന പുതിയ വായ്പാ നിരക്ക് ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരും: നിലവിലെ വായ്പക്കാര്‍ക്കും പുതിയവര്‍ക്കും ഗുണകരം

Spread the love

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌.ബി‌.ഐ) വായ്പാ നിരക്ക് അര ശതമാനം കുറച്ചു.

video
play-sharp-fill

7.75 ശതമാനമെന്ന പുതിയ വായ്പാ നിരക്ക് ജൂണ്‍ 15ന് പ്രാബല്യത്തില്‍ വരും. നിലവിലുള്ളവർക്കും പുതിയ വായ്പക്കാർക്കും നിരക്ക് കുറച്ചതിന്‍റെ പ്രയോജനം ലഭിക്കും.

മൂന്ന് കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന്‍റെ പലിശനിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയതായും എസ്.ബി.ഐ അറിയിച്ചു. ഇതോടെ, 1-2 വർഷ കാലയളവിലെ നിക്ഷേപത്തിന്‍റെ പലിശ നിരക്ക് 6.50 ശതമാനമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് മുതല്‍ മൂന്ന് വർഷം വരെയുള്ള നിക്ഷേപത്തിന്‍റെ പലിശ 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമായും കുറച്ചു. മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതല്‍ പലിശ ലഭിക്കും.

ജൂണ്‍ ആറിനാണ് ആർ‌.ബി‌.ഐ പലിശ നിരക്ക് അര ശതമാനം കുറച്ചത്. ഇതിന് പിന്നാലെ വിവിധ ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കുറക്കാൻ തയാറായി.