
കോട്ടയം: കുടുംബശ്രീ മിഷനും കേരള നോളജ് എക്കോണമി മിഷനും (K-DISC) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ജോലി നേടാന്‍ അവസരം.
ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ തസ്തികയിലാണ് നിയമനം. ആകെ 02 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്ക്ക് ജൂണ്‍ 25ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബശ്രീ മിഷനും കേരള നോളജ് എക്കോണമി മിഷനും, കെഡിസ്കില്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ റിക്രൂട്ട്മെന്റ്. ആകെ 02 ഒഴിവുകള്‍.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് ഒഴിവുകള്‍.
പ്രായപരിധി
40 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 01.06.1985ന് ശേഷം ജനിച്ചവരായിരിക്കണം. ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി-എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം വരെയും ഇളവുകള്‍ ഉണ്ടായിരിക്കും.
യോഗ്യത
എംബിഎ അല്ലെങ്കില്‍ എംഎസ്ഡബ്ല്യൂ യോഗ്യത വേണം. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകളില്‍ മിഡില്‍ മാനേജ്മെന്റ് തലത്തില്‍ 5 വര്‍ഷത്തെ പരിചയം.
പ്രോജക്ട് / പ്രോഗ്രാം മാനേജ്മെന്റ് പരിചയവും, സമയപരിധിക്കുള്ളില്‍ പ്രോജക്ട് പൂര്‍ത്തിയാക്കാനുള്ള കഴിവും.
ക്ലയിന്റ് മാനേജ്മെന്റ് കോര്‍ഡിനേഷനിലും, ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40,000 രൂപ ലഭിക്കും.
റാങ്ക് ലിസ്റ്റിന്റെ സാധുത പ്രസിദ്ധീകരണ തീയതി മുതല്‍ 1 വര്‍ഷം വരെ ആയിരിക്കും. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സിഎംഡി (സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്) വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ ലിങ്കില്‍ നിന്ന് റിക്രൂട്ട്മെന്റ് വിന്‍ഡോ തുറക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ നിന്ന് കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ റിക്രൂട്ട്മെന്റ് 2025 പോസ്റ്റ് തിരഞ്ഞെടുക്കുക.
ശേഷം വിശദമായ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് നോക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ ബട്ടണ്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈനായി അപേക്ഷ നല്‍കുക.