play-sharp-fill
സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ധനവകുപ്പ് വാങ്ങിയത് 12 വാഹനങ്ങൾ

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ധനവകുപ്പ് വാങ്ങിയത് 12 വാഹനങ്ങൾ

സ്വന്തം ലേഖിക

 

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സർക്കാരിലേക്ക് പുതിയ വാഹനങ്ങൾ ഒന്നും വാങ്ങരുതെന്ന് പറഞ്ഞതിന് പിന്നാലെ ധനവകുപ്പ് 12 പുതിയ വണ്ടികൾ വാങ്ങിയെന്ന് വാർത്തയാണ് പുറത്തുവരുന്നത്. 96 ലക്ഷം രൂപ മുടക്കി എസി ബൊലേറോ ജീപ്പുകളാണ് വാങ്ങിയത്.40000 മുതൽ 70000 കിലോ മീറ്റർ മാത്രം ഓടിയ വണ്ടികൾക്ക് പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. വകുപ്പ് മേധാവികൾ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കർശന നിർദ്ദേശം ധനവകുപ്പ് നിയമസഭയിൽ പറഞ്ഞിരുന്നു.വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം എടുക്കണമെന്നായിരുന്നു നിർദ്ദേശം.
ധനകാര്യ പരിശോധനാ വിഭാഗം നിലവിൽ ഉപയോഗിക്കുന്ന ഓൾട്ടോ കാറിൽ കൂടുതൽ ജീവനക്കാരെ കയറ്റാൻ കഴിയില്ലെന്നും 12 ജില്ലകളിലെ വാഹനങ്ങളിൽ എസി ഇല്ലാത്തതിനാൽ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്.