ചാലക്കുടിയിൽ വൻ തീപിടുത്തം; തീ നിയന്ത്രണവിധേയമായില്ല; കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി

Spread the love

തൃശ്ശൂർ: തൃശ്ശൂർ നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിൽ വൻ തീപിടുത്തം. ചാക്കുടിയിലെ ഊക്കൻസ് ഗോഡൗണിനാണ് തീപിടിച്ചത്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു. തീ നിയന്ത്രണവിധേയമായില്ല. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

video
play-sharp-fill

തീ അണക്കൽ തുടർന്നിട്ടും, പെയിന്റ്, ടിന്നർ ആയതിനാൽ പുക വലിയ രീതിയിൽ ഉയരുന്നു. അടുത്ത ആളുകളെ എല്ലാം മാറ്റി. തൊട്ടടുത്ത ഗ്യാസ് ഗോഡൗണിലെ സിലിണ്ടറുകൾ നീക്കം ചെയ്തു.എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.