ഓട്സ് ഉപയോഗിച്ച്‌ ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; രുചിയും ഗുണവും കൂടുതല്‍; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഉപ്പുമാവില്‍ ആവാം ഇന്നത്തെ പരീക്ഷണം. ഓട്സ് ഉപയോഗിച്ച്‌ ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.

ചേരുവകള്‍

ഓട്സ് -ഒരു കപ്പ്
പച്ചമുളക് -2 എണ്ണം
സവാള -1 എണ്ണം
ഇഞ്ചി -2 ടീസ്പൂണ്‍
കറിവേപ്പില -ആവശ്യത്തിന്
തേങ്ങ -1 കപ്പ്
നിലക്കടല -ഒരുപിടി
കശുവണ്ടി -ഒരുപിടി
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
വെളിച്ചെണ്ണ -2 ടീസ്പൂണ്‍
കടുക് -1 ടീസ്പൂണ്‍
വെള്ളം -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഓട്സ് ചേർത്തു വറുക്കാം. എന്നിട്ട് ഇത് മാറ്റി വച്ച്‌ അതേ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. കടുക് ചേർത്തു പൊട്ടിക്കാം. ഇതിലേയ്ക്ക് നിലക്കടല, കശുവണ്ടി എന്നിവ ചേർത്തു വറുക്കാം. നിറം ഒന്ന് മാറി വരുമ്പോള്‍ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. അതിലേക്ക് സവാള അതിലേയ്ക്കു ചേർത്തു വഴറ്റാം. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടി ചേർക്കാം. ഇനി വെള്ളം ഒഴിച്ച്‌ അല്‍പം ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. വെള്ളം തിളച്ചു വരുമ്പോള്‍ വറുത്ത് മാറ്റിവച്ച ഓട്സ് ചേർക്കാം. തീ കുറച്ച്‌ അടച്ചു വച്ച്‌ വേവിക്കാം. വെള്ളം തിളച്ച്‌ വറ്റി വരുമ്പോള്‍ അതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേർത്തിളക്കി യോജിപ്പിക്കാം.