കരുതലോടെ വാഹനം ഡ്രൈവ് ചെയ്യാം; ‘ബ്‌ളൂടൂത്ത്’ ഉപകരണത്തിന്റെ ഉപയോഗം ഒഴിവാക്കാം: മഴക്കാലത്ത് ഇരുചക്രവാഹന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ, ടൂ വീലര്‍ യാത്രക്കാർക്ക് നിർദ്ദേശവുമായി കേരള മോട്ടോര്‍ വാഹനവകുപ്പ്. പലപ്പോഴും ഉള്‍പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും ‘ചെക്കിങ്’ ഇല്ല എന്ന മുന്‍വിധിയില്‍ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. പുറകിലിരുന്ന് ഹെല്‍മറ്റ് പിടിച്ച്‌ കുടുംബാംഗങ്ങളും പലപ്പോഴും സഹായിക്കുന്നു. ചിലര്‍ പെട്രോള്‍ ടാങ്കിനെ ഹെല്‍മറ്റ് ഉപയോഗിച്ചു സംരക്ഷിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇവിടെയെല്ലാമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘കൂടുതല്‍ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിന്‍ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ട്രാപ്പ് ഇല്ലാത്ത ഹെല്‍മറ്റ്, കാണാന്‍ ”ഷോ” യ്ക്കു വയ്ക്കുന്ന ഹെല്‍മറ്റുകള്‍, ഇരുണ്ട ഗ്ലാസോടു കൂടിയ ഹെല്‍മറ്റുകള്‍ എന്നിവ കണിശമായും മഴക്കാലത്ത് ഉപയോഗിക്കരുത്. അതുപോലെ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് കുട നിവര്‍ത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്. ചില അഭ്യാസികള്‍ ഒരു കുട കയ്യില്‍ പിടിച്ചും മറ്റേ കയ്യില്‍ ആക്‌സിലേറ്ററുമായും വാഹനം ഓടിക്കുന്നു. കാറ്റ് കൊണ്ട് കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്ബോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങള്‍ ഉണ്ടാകുന്നു.വില കൂടിയ മൊബൈല്‍ ഫോണുകള്‍ നനഞ്ഞ് കേടായിപ്പോകും എന്ന പേടിയുള്ളതുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെങ്കിലും പലപ്പോഴും സുരക്ഷിത സ്ഥാനങ്ങളില്‍ മൊബൈല്‍വച്ച്‌, അതില്‍ നിന്നും ഇയര്‍ഫോണ്‍ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്ന ആളുകളെയും നമുക്കു കാണാം. ജീവിതകാലം മുഴുവന്‍ കിടപ്പില്‍ തന്നെ പാട്ട് കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ അത്തരം ശീലങ്ങള്‍ ദയവായി ഒഴിവാക്കുക. ‘ബ്‌ളൂ ടൂത്ത്’ ഉപകരണത്തിന്റെ ഉപയോഗവും ഒഴിവാക്കാം.’ – മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മഴയെത്തി ……….സ്‌ക്കൂളുകളും കോളേജുകളും തുറന്നു… ബൈക്കോടിക്കുമ്ബോള്‍ സൂക്ഷിക്കാം …

 

പതുക്കെ പതുക്കെ കാലവര്‍ഷം കേരളത്തില്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു.

 

ടൂ വീലര്‍ യാത്രക്കാരെ സംബന്ധിച്ച്‌ തീര്‍ത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണു വരുന്നത്.

 

കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഉള്‍പ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും ‘ചെക്കിങ്’ ഇല്ല എന്ന മുന്‍വിധിയില്‍ ഹെല്‍മറ്റ് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്.

 

പുറകിലിരുന്ന് ഹെല്‍മറ്റ് പിടിച്ച്‌ കുടുംബാംഗങ്ങളും പലപ്പോഴും സഹായിക്കുന്നു.

 

ചിലര്‍ പെട്രോള്‍ ടാങ്കിനെ ഹെല്‍മറ്റ് ഉപയോഗിച്ചു സംരക്ഷിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇവിടെയെല്ലാം.

 

കൂടുതല്‍ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിന്‍ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.

 

സ്ട്രാപ്പ് ഇല്ലാത്ത ഹെല്‍മറ്റ്, കാണാന്‍ ”ഷോ” യ്ക്കു വയ്ക്കുന്ന ഹെല്‍മറ്റുകള്‍, ഇരുണ്ട ഗ്ലാസോടു കൂടിയ ഹെല്‍മറ്റുകള്‍ എന്നിവ കണിശമായും മഴക്കാലത്ത് ഉപയോഗിക്കരുത്.

 

മഴക്കാലത്ത് കണ്ണിനു മുകളില്‍ ഒരു കൈ പിടിച്ച്‌ വാഹനം ഓടിക്കുന്നവരുണ്ട്.

 

അതുപോലെ വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് കുട നിവര്‍ത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്.

 

ചില അഭ്യാസികള്‍ ഒരു കുട കയ്യില്‍ പിടിച്ചും മറ്റേ കയ്യില്‍ ആക്‌സിലേറ്ററുമായും വാഹനം ഓടിക്കുന്നു.

 

കാറ്റ് കൊണ്ട് കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്ബോള്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങള്‍ ഉണ്ടാകുന്നു.

 

വില കൂടിയ മൊബൈല്‍ ഫോണുകള്‍ നനഞ്ഞ് കേടായിപ്പോകും എന്ന പേടിയുള്ളതുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെങ്കിലും പലപ്പോഴും സുരക്ഷിത സ്ഥാനങ്ങളില്‍ മൊബൈല്‍വച്ച്‌, അതില്‍ നിന്നും ഇയര്‍ഫോണ്‍ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്ന ആളുകളെയും നമുക്കു കാണാം.

 

ജീവിതകാലം മുഴുവന്‍ കിടപ്പില്‍ തന്നെ പാട്ട് കേള്‍ക്കേണ്ടിവരുമെന്നതിനാല്‍ അത്തരം ശീലങ്ങള്‍ ദയവായി ഒഴിവാക്കുക. ‘ബ്‌ളൂ ടൂത്ത്’ ഉപകരണത്തിന്റെ ഉപയോഗവും ഒഴിവാക്കാം.

 

മഴ തുടങ്ങുന്നതിന്നു തൊട്ടുമുന്‍പു ലക്ഷ്യത്തിലെത്താന്‍ കുതിച്ചു പായുന്ന ടൂവീലറുകളെ നിരത്തില്‍ കാണാം.

 

ഈ തത്രപ്പാടില്‍ ട്രാഫിക് സിഗ്നലുകള്‍ക്കും സ്പീഡ് പരിധിക്കും പ്രസക്തിയില്ല.

 

റെയിന്‍കോട്ടും മറ്റും ആദ്യമേ ധരിച്ച്‌ ഇത്തരം ധൃതിയില്‍നിന്നു സ്വയം ഒഴിവാകാം.

 

സിഗ്‌നലുകളിലും ജങ്ഷനുകളിലും മറ്റും കിടക്കുമ്ബോള്‍ ഏറ്റവും ആദ്യം കുതിച്ചു പായുവാന്‍ പ്രാപ്തിയാര്‍ക്ക് എന്ന മല്‍സരം ടൂ വീലറുകളില്‍ മിക്കവാറും നടക്കാറുണ്ട്.

 

വാഹനം റോഡുകളില്‍ ലൈന്‍ മാറ്റുമ്ബോള്‍ അപകടങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. എന്നിരുന്നാലും ബ്ലോക്കുകളിലും മറ്റും സര്‍ക്കസ് അഭ്യാസികളെപ്പോലെ ലൈന്‍ വെട്ടിച്ചു വെട്ടിച്ച്‌ മുന്നേറുന്ന ഒട്ടേറെ ടൂവീലര്‍ സാരഥികളെ കാണാം. മറ്റു വാഹനങ്ങള്‍ ഇവരുടെ അപ്രതീക്ഷിത നുഴഞ്ഞുകയറ്റം കാണാത്തതുകൊണ്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.

 

ശ്രദ്ധയോടെ ലെയ്ന്‍ ട്രാഫിക്കില്‍ മുന്‍കൂര്‍ ഇന്‍ഡിക്കേറ്ററുകള്‍ പ്രകാശിപ്പിച്ചും മറ്റും മാത്രം ഡ്രൈവിങ് നടത്തേണ്ടതാണ്.

 

മഴയത്ത് പൊലീസ് എം വി ഡി ചെക്കിങ് സാധ്യത കുറവാണ് എന്ന മുന്‍വിധിയില്‍ മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് തീര്‍ച്ചയായും അപകടത്തിനു കാരണമാകുന്നു. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതുകൊണ്ട് ടൂവീലര്‍ ഡ്രൈവര്‍മാര്‍ രണ്ടു കയ്യും ഹാന്‍ഡിലില്‍ മുറുക്കെ പിടിച്ച്‌ മാത്രം വാഹനം ഓടിക്കുക.

 

ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച്‌ ഓടിക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച്‌ അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്.

വാഹനം കൈമാറി ഉപയോഗിക്കുന്നത് മഴക്കാലത്ത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

 

സൂപ്പര്‍ ബൈക്കുകളും മറ്റും ഒരു കാരണവശാലും കൂട്ടുകാര്‍ക്കു ‘കടം’ കൊടുക്കാതിരിക്കുക. ..

 

വാഹനങ്ങളും സജ്ജമാക്കുക …

 

1. വാഹനത്തിന്റെ ടയര്‍ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളില്‍ ബ്രേക്ക് ചെയ്താല്‍, നമ്മള്‍ ഉദ്ദേശിക്കുന്ന സ്ഥലത്തു നില്‍ക്കണമെങ്കില്‍ ടയര്‍ മികച്ചതാവണം. സാമ്ബത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാന്‍ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്.

 

2· വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകള്‍ മാറാനുണ്ടെങ്കില്‍ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം ‘സ്‌കിഡ്’ ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.

 

3. ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിര്‍വശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.

 

4. ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇന്‍ഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാന്‍ നമ്മളെ ഓര്‍മിപ്പിക്കുന്നു

 

. 5. രാത്രിയില്‍ മറ്റ് വാഹനങ്ങള്‍ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്‌സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള ‘കടന്നുകയറ്റങ്ങള്‍” ഒഴിവാക്കേണ്ടതാണ്. ലൈറ്റില്‍ പ്രതിഫലിക്കുന്ന റിഫ്‌ലക്ടീവ് സ്റ്റിക്കറുകള്‍, വാഹനത്തിന്റെ പിറകുവശത്തും ഹെല്‍മറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച്‌ സുരക്ഷ വര്‍ധിപ്പിക്കാവുന്നതാണ്.

 

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചും പ്രത്യേകിച്ച്‌ മഴക്കാലത്ത് യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തിനു കുറച്ച്‌ മുന്‍പേ യാത്ര ആരംഭിച്ചും

 

കനത്ത മഴയില്‍ ടൂ വീലര്‍ യാത്ര നിര്‍ത്തിവച്ചും രാത്രിയിലെ ടൂ വീലര്‍ യാത്രകള്‍ പരമാവധി ഒഴിവാക്കിയും മഴക്കാല അപകടങ്ങളില്‍നിന്ന് നമുക്ക് ഒഴിഞ്ഞു മാറാം.

 

ഓര്‍മ്മിക്കുക !

 

ശ്രദ്ധ മരിക്കുമ്ബോള്‍ അപകടം ജനിക്കുന്നു