കോവിഡ് ആശങ്കയിൽ കേരളം;24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം; ചികിത്സയിലുള്ളത് 2000ത്തിലധികം പേര്‍

Spread the love

തിരുവനന്തപുരം: കോവിഡ് ഭീതി ഒഴിയാതെ കേരളം. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണം. കേരളത്തില്‍ 2007 പേരാണ് ചികിത്സയില്‍ ഉള്ളത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടുന്നു. രാജ്യത്താകെ 7383 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്ക് പുറത്ത് വിട്ടത്. ഈ സീസണില്‍ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 28 പേരാണ്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവാണ് കൊവിഡ് കണക്കില്‍ കാണിക്കുന്നതെന്നതും ആശ്വാസമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം, എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങള്‍.

കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത്, കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, പരിശോധനാ കിറ്റുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രായമായവരും അനുബന്ധ രോഗങ്ങളുള്ളവരും തിരക്കേറിയ പ്രദേശങ്ങളിലേക്ക് പോകുമ്പോള്‍ മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group