സംസ്ഥാനത്തെ സ്കൂളുകളിൽ പരിഷ്കരിച്ച സമയക്രമം നാളെ മുതൽ ;എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതല്‍ അരമണിക്കൂർ വർധിക്കും.

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതല്‍ അരമണിക്കൂർ വർധിക്കും.

സംസ്ഥാനത്തെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം . ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

അരമണിക്കൂർ വീതമാണ് സ്കൂള്‍ പ്രവൃത്തിസമയം വർധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വർധനവ്. സമസ്തയുടെ എതിർപ്പ് നിലനില്‍ക്കുന്നതിനിടെയാണ് സമയമാറ്റം നടപ്പിലാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമസ്ത മുഖ്യമന്ത്രിയോട് തന്നെ നേരിട്ടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിൻവലിക്കേണ്ടതില്ലെന്നും, പരാതി വന്നാല്‍ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ഇതോടെ നാളെ മുതല്‍ 8 മുതല്‍ 10 വരെ ക്ലാസുകളില്‍ 9.45 മുതല്‍ 4. 15 വരെയാകും പഠനസമയം. എട്ട് പീരിയഡുകള്‍ നിലനിർത്തിയാണ് പുതിയ സമയമാറ്റം നാളെ മുതല്‍ നിലവില്‍ വരിക.