Spread the love

ബോളിവുഡിന്റെ സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കിംഗ്’ന്റെ തിരക്കിലാണ്.സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഒരു ആക്ഷന്‍ ഇമോഷണല്‍ ത്രില്ലറാണ് ചിത്രം. 2023ലെ ഡങ്കിക്ക് ശേഷം ഷാരൂഖ് ഒരു വലിയ ഇടവേളയിലായിരുന്നു.

video
play-sharp-fill

മെയ് 18ന് ചിത്രീകരണം ആരംഭിച്ച കിംഗ്ന്റെ ആദ്യ ഷെഡ്യൂളില്‍ രാഘവ് ജുരല്‍, സൗരഭ് ശുക്ല തുടങ്ങിയ താരങ്ങള്‍ ഷാറൂഖിനൊപ്പം അണിനിരക്കുന്നു. ‘കിംഗ്’ ഒരു ആഗോള ആക്ഷൻ വിരുന്നായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സുനൈന ഖാന്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നിലവില്‍, ‘കിംഗ്’ന്റെ ചിത്രീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഷാറൂഖ്, 2026 ജനുവരിക്ക് ശേഷം തെലുങ്ക് പ്രൊജക്റ്റ്‌ ഏറ്റെടുക്കുമെന്ന വാർത്തയും പുറത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group