കോട്ടയം ചുങ്കത്ത് വൻമരം റോഡിലേക്ക് മറിഞ്ഞുവീണു;ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു

Spread the love

കോട്ടയം: കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് റോഡിലെ ചുങ്കം പാലത്തിന് സമീപം നിന്നിരുന്ന വൻമരം റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ വഴി മാറി പോകേണ്ടതാണ്.

video
play-sharp-fill

കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സും പോലീസ് സംഘവും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റുകയാണ് .

മരം അപകടാവസ്ഥയിലാണെന്ന് കാണിച്ച് നിരവധി തവണ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു . എന്നാൽ മരം മുറിച്ചു മാറ്റുന്നതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും  തയ്യാറായില്ല. ഇന്ന് പുലർച്ചയാണ് വന്മരം റോഡിലേക്ക് വീണത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group