
മഴ തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനിയും. എലിപ്പനി ലെപ്റ്റോസ്പൈറോസിസ് എന്നും അറിയപ്പെടുന്നു. എലി മൂത്രവുമായോ മറ്റ് ശരീരസ്രവങ്ങളുമായോ സമ്ബർക്കം വഴി പകരുന്ന ഒരു പകർച്ചവ്യാധിയാണിത്. ഇത് ഒരു ബാക്ടീരിയ അണുബാധയാണ്.
സാധാരണയായി കടികള്‍, പോറലുകള്‍, അല്ലെങ്കില്‍ മലിനമായ പ്രതലങ്ങള്‍ അല്ലെങ്കില്‍ ഭക്ഷണവുമായുള്ള സമ്ബർക്കം എന്നിവയിലൂടെ പകരുന്നു. പാടത്തും പറമ്ബിലും കൃഷിപ്പണി ചെയ്യുന്നവർ, മൃഗങ്ങളുടമായി അടുത്തിടപഴകുന്നവർ, കശാപ്പുശാലകളിലെ ജീവനക്കാർ, ശുചീകരണത്തൊഴിലാളികള്‍ എന്നിവരിലൊക്കെ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചില ആളുകള്‍ക്ക് വിശപ്പില്ലായ്മ, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും. മലിനജലവുമായി സമ്ബർക്കം വരുന്ന അവസരങ്ങളില്‍ കയ്യുറകള്‍, പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കേണ്ടത് പ്രധാനമാണ്.