ബ്രെയിൻ ഹെമറേജ്: കാരണങ്ങളും ലക്ഷണങ്ങളും അറിയാം

Spread the love

ദൈനംദിന ജീവിതത്തിൽ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദങ്ങൾ നമ്മുടെ ശരീരാരോഗ്യത്തെയും ഗുരുതരമായി ബാധിക്കാറുണ്ട്. ഈ സമ്മർദ്ദം നിയന്ത്രണം വിട്ടാൽ രക്തയോട്ടം വർദ്ധിപ്പിക്കുകയും അതുവഴി തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം സംഭവിക്കുകയും ചെയ്യാം.

ഇത്തരത്തിലുള്ള അവസ്ഥയെ ഹെമറേജ് എന്നാണ് പറയുക. ഇത് തലച്ചോറിലെ കോശങ്ങളെയും വിവിധ ഭാഗങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

മസ്തിഷ്ക രക്തസ്രാവത്തിന് പ്രധാന കാരണമായി അമിത രക്തസമ്മർദ്ദം കരുതപ്പെടുന്നു. രക്തസമ്മർദ്ദം ഉള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം സമ്മർദ്ദം നിയന്ത്രിക്കുന്നത് രോഗാവസ്ഥ തടയാൻ സഹായിക്കും. കൂടാതെ, ഇത്തരം വ്യക്തികൾ ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതും അതീവ പ്രധാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനന സമയത്ത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന അസാധാരണ പ്രശ്നങ്ങൾ, രക്തത്തിൽ പ്ലേറ്റ്ലറ്റുകളുടെ അഭാവം, ചെറുപ്പത്തിൽ കാണപ്പെടുന്ന രക്തത്തിലെ നീർക്കെട്ട്, ഹീമോഫീലിയ പോലുള്ള രക്തസംബന്ധമായ രോഗങ്ങൾ, തലച്ചോറിലെ ട്യൂമറുകൾ, കരള്‍ സംബന്ധമായ രോഗങ്ങൾ എന്നിവയും ഇതിന് കാരണമാകുന്നു.

തലച്ചോറിന്റെ ഏത് ഭാഗത്താണ് രക്തസ്രാവമുണ്ടായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ശരീരത്തില്‍ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. പെട്ടെന്ന് കൈകാലുകള്‍ കുഴയുക ,സംസാരശേഷിയും ബോധവും നഷ്ടപ്പെടുക , എന്നിങ്ങനെ സംഭവിച്ചാല്‍ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ് . ഇത് കൂടാതെ പെട്ടെന്നുള്ള ശക്തമായ തലവേദന, ഛർദി, കാഴ്ച മങ്ങുക തുടങ്ങിയവയും ബ്രെയിൻ ഹെമറേജിന്റെ ലക്ഷണങ്ങളാണ്.