ശരീരഭാഗങ്ങള്‍ എലി കടിച്ച നിലയിൽ; ആലുവയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

എറണാകുളം: ആലുവയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തായ്ക്കാട്ടുകര സ്വദേശി ഓമനയുടെ മൃതദേഹമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം എലികടിച്ച നിലയിലായിരുന്നു.

കഴിഞ്ഞ കുറച്ചുനാളുകളായി ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഓമന താമസിച്ചിരുന്നത്. രണ്ടുദിവസമായി ഓമനയെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇന്നലെ വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് ഇവര്‍ അകത്തുകയറി നോക്കിയത്.

മൃതദേഹം കണ്ടതോടെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണത്തില്‍ ദുരൂഹതയുണ്ടോ എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു