
ലക്ഷ്യസ്ഥാനത്തേയ്ക്ക് യാത്ര ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. യാത്രകൾക്കായി പലരും പല തരത്തിലുള്ള ഗതാഗത സംവിധാനങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. ട്രെയിൻ യാത്രയാണ് കൂടുതൽ ആളുകളും പരിഗണിക്കുന്നതെങ്കിലും ബസിൽ യാത്ര ചെയ്യുന്നവരും നിരവധിയുണ്ട്. പ്രത്യേകിച്ച് രാത്രി യാത്രകൾക്കാണ് ആളുകൾ കൂടുതലായും ബസുകൾ തിരഞ്ഞെടുക്കുന്നത്.
യാത്ര ദൈർഘ്യമേറിയതാണെങ്കിൽ ബസ് യാത്രകൾക്ക് അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ട്. ബസിലെ സീറ്റിൽ കുറച്ച് മണിക്കൂർ തുടർച്ചയായി ഇരിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. അതുകൊണ്ട് നിങ്ങൾ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ മനസ്സിൽ വെയ്ക്കണം. ചില പൊടിക്കൈകൾ അറിഞ്ഞിരുന്നാൽ നിങ്ങളുടെ അടുത്ത യാത്ര കൂടുതൽ സുഗമമാക്കാൻ സാധിക്കും.
1. അനുയോജ്യമായ ബസും സീറ്റും തിരഞ്ഞെടുക്കുക

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ വ്യത്യസ്ത തരം ബസുകളുണ്ട്. ചില ബസുകളിൽ സെമി-സ്ലീപ്പർ സീറ്റുകളുണ്ട്. മറ്റുള്ളവയിൽ ഫുൾ-സ്ലീപ്പർ ബെർത്തുകളുമുണ്ട്. ചിലത് ചാർജിംഗ് പോർട്ടുകളും കർട്ടനുകളുമായാണ് വരുന്നത്. ചിലതിലാകട്ടെ എസി ഉണ്ടാകും. നിങ്ങൾ ഓൺലൈനിൽ ബുക്ക് ചെയ്യുകയാണെങ്കിൽ കസ്റ്റമർ റിവ്യൂകൾ പരിശോധിക്കുക. ബസിന് മധ്യഭാഗത്തായുള്ള വിൻഡോ സീറ്റ് തിരഞ്ഞെടുത്താൽ യാത്ര കൂടുതൽ സുഖകരമാകും.
2. ബാഗിൽ പേരും അഡ്രസും എഴുതുക
മിക്ക ബസുകളും വലിയ ലഗേജുകൾ പിൻഭാഗത്തെ ഡിക്കിയിലാകും സൂക്ഷിക്കുക. അതിനാൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ബാഗ് പിന്നീട് കാണാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ ആ ബാഗിൽ സൂക്ഷിക്കരുത്. പണവും രേഖകളും അവശ്യവസ്തുക്കളും ഒരു ചെറിയ ബാക്ക്പാക്കിൽ സൂക്ഷിക്കുക. നിങ്ങളുടെ വലിയ ബാഗ് പൂട്ടി അതിൽ നിങ്ങളുടെ പേരും വിലാസവും ടാഗ് ചെയ്യുക. ഒന്നിലധികം യാത്രക്കാർക്ക് സമാനമായ ബാഗുകൾ ഉണ്ടായാൽ നിങ്ങളുടെ ബാഗ് തിരിച്ചറിയാൻ ഇത് സഹായിക്കും.
3. നെക്ക് പില്ലോ ഉപയോഗിക്കുക
സാധാരണ ബസുകളിലാണെങ്കിൽ ജനാലയിൽ ചാരി കിടന്നുറങ്ങിയാൽ നിങ്ങൾക്ക് പിന്നീട് കഴുത്തിന് വേദന അനുഭവപ്പെടും. ഒരു നെക്ക് പില്ലോ ഉപയോഗിക്കുകയാണെങ്കിൽ കഴുത്ത് വേദനയിൽ നിന്ന് രക്ഷ നേടാമെന്ന് മാത്രമല്ല ഉറക്കം കൂടുതൽ സുഖകരമാക്കുകയും ചെയ്യാം.
4. പായ്ക്കിംഗ്
ഒരു ഐ മാസ്ക്, ഇയർഫോൺ, സാനിറ്റൈസർ, ടിഷ്യൂ പേപ്പറുകൾ, ഒരു വാട്ടർ ബോട്ടിൽ, പിന്നെ കഴിക്കാൻ എന്തെങ്കിലും കയ്യിൽ കരുതുക. അനാവശ്യമായി ബാഗിൽ സാധനങ്ങൾ കുത്തിനിറക്കാതിരിക്കാൻ ശ്രദ്ധിക്കണം.
5. ലളിതമായ വസ്ത്രം ധരിക്കുക
രാത്രി യാത്ര സുഖകരമായിരിക്കണമെന്ന നിർബന്ധം പലർക്കുമുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് ഇറുകിയതും കട്ടിയുള്ള വസ്ത്രങ്ങളും ധരിക്കാതെ അയഞ്ഞതും കട്ടി കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുകയെന്നതാണ്. അയഞ്ഞ ടി-ഷർട്ടുകൾ, ജോഗറുകൾ, ഹൂഡികൾ, സോക്സുകൾ എന്നിവ പരിഗണിക്കാം. കൂടാതെ, ഒരു ലൈറ്റ് ജാക്കറ്റോ ഷാളോ കരുതുക, കാരണം ബസുകളിലെ എസി ചിലപ്പോൾ അസഹനീയമായി തോന്നിയേക്കാം.
6. ആവശ്യത്തിന് വെള്ളം
ഏത് യാത്രയായാലും ആവശ്യത്തിന് വെള്ളം കയ്യിൽ കരുതണം. എന്നാൽ, അമിതമായി വെള്ളം കുടിക്കാനും പാടില്ല. ആവശ്യം വന്നാൽ വഴിയിലുള്ള പൊതു ശൗചാലയങ്ങളെ ആശ്രയിക്കാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഓർക്കുക. നിങ്ങൾ കാരണം മറ്റുള്ളവരുടെ ഉറക്കം തടസപ്പെടാനും പാടില്ല.
8. വിനോദം
ബസുകളിലെ വൈ-ഫൈയെ എപ്പോഴും വിശ്വസിക്കാൻ കഴിയാത്തതിനാൽ നിങ്ങൾക്ക് ആവശ്യമായ പാട്ടുകളോ സിനിമകളോ എല്ലാം നേരത്തെ തന്നെ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
9. മോഷൻ സിക്ക്നെസിന് നാരങ്ങാവെള്ളം
ഓടുന്ന വാഹനത്തിൽ നിങ്ങൾക്ക് ഓക്കാനം അനുഭവപ്പെടാറുണ്ടെങ്കിൽ ഒരു കുപ്പി നാരങ്ങാവെള്ളം കയ്യിൽ കരുതുന്നത് നന്നായിരിക്കും. ഉപ്പിട്ടതോ മധുരമുള്ളതോ ആയ നാരങ്ങാവെള്ളം കുടിച്ചാൽ ജലാംശം വർദ്ധിപ്പിക്കാനും അസ്വസ്ഥത കുറയ്ക്കാനും സാധിക്കും. കൂടാതെ, യാത്രയ്ക്ക് മുമ്പ് കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.
10. ഗൂഗിൾ മാപ്പ്
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് വാഹനത്തിന്റെ റൂട്ട് മനസിലാക്കാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കാം. ഇത് നിങ്ങളെ ജാഗ്രത പാലിക്കാനും, സ്റ്റോപ്പുകൾ ട്രാക്ക് ചെയ്യാനുമെല്ലാം സഹായിക്കും.