കോട്ടയം തലയാഴത്ത് പുതിയ കുടുംബാരോഗ്യ കേന്ദ്രം: നിർമ്മാണം പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയില്ല; പ്രതിഷേധം ശക്തമാകുന്നു

Spread the love

കോട്ടയം: തലയാഴത്ത് പുതിയതായി നിർമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.

ദേശീയ ഗ്രാമാരോഗ്യ മിഷന്റെ (NRHM) ഫണ്ടിൽ നിന്ന് 1.26 കോടി രൂപ ചെലവഴിച്ചാണ് ഈ ആശുപത്രി കെട്ടിടം നിർമിച്ചിച്ചത്. എന്നാൽ നിർമാണം പൂര്‍ത്തിയായിട്ട് ഏകദേശം ഒരു മാസത്തിലധികമായിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല.

ഇപ്പോഴത്തെ പ്രാഥമികാരോഗ്യ കേന്ദ്രം പരിമിതമായ സൗകര്യങ്ങളോടെ മാത്രമാണ് പ്രവർത്തിക്കുന്നത്. ദിവസേന ഏകദേശം 200ഓളം രോഗികളാണ് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ ചികിത്സ തേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാണം പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചാൽ മൂന്ന് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ചികിത്സാ സമയവും രാവിലെ ഒൻപത് മുതൽ വൈകുന്നേരം ആറുവരെയായി വർദ്ധിപ്പിക്കപ്പെടും.

നിരവധി നിർധന കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.