
കുമരകം: കുമരകത്തെ ബസ് ബെയിലെ ശുചിമുറി തുറക്കണമെന്ന് ബിജെപി.
ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും, ഇതുവരെ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്ത കുമരകം ബസ്ബേയിലെ ശുചിമുറി അടിയന്തിരമായി തുറക്കാനുള്ള നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കുമരകത്തെ ബി.ജെ.പി പഞ്ചായത്തംഗങ്ങൾ കുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് പരാതി നൽകി .
ഒന്നുകിൽ ഏറ്റെടുത്ത കരാറുകാരനെക്കൊണ്ട് ശുചിമുറിയുടെ പ്രവർത്തനം സജ്ജമാക്കുക, അല്ലെങ്കിൽ കരാർ റദ്ദ് ചെയ്ത് കരാറുകാരന് പകരം, കുമരകത്തെ കുടുംബശ്രീ പ്രവർത്തകരെ ശുചിമുറിയുടേയും മറ്റ് സംവിധാനങ്ങളുടെയും മേൽനോട്ടം ഏൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബി.ജെ.പി പഞ്ചായത്തംഗങ്ങൾ സെക്രട്ടറിയുടെ ക്യാബിനിൽ എത്തിയത്.
കുമരകം പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.എൻ.ജയകുമാറിന്റ നേതൃത്വത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ: ശ്രീജാ സുരേഷ്, വികസന സ്റ്റാന്റിംഗ് കമ്മറ്റിയംഗം: പി.കെ.സേതു, ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയംഗം: ഷീമാ രാജേഷ് എന്നിവരാണ് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണനുമായി ചർച്ച നടത്തിയത്. ഏറ്റവും അടുത്ത ദിവസം കരാറുകാരനെ വിളിച്ചുവരുത്തി തുടർനടപടികൾ

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വീകരിക്കാമെന്നും, ഈ വിഷയം പൊതു കമ്മറ്റിയുടെ അജണ്ടയിൽ ഉൾക്കൊള്ളിക്കാമെന്നും, തുടർ നടപടികൾ കൈക്കൊള്ളാമെന്നും നൽകിയ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.
അതേസമയം
തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശൗചാലയം കാണാൻ പ്രതിപക്ഷത്തിന് കണ്ണില്ലന്ന് പഞ്ചായത്ത് പ്രസിസന്റ് ധന്യാ സാബു പ്രതികരിച്ചു.
ഇതിന്റെ പ്രവർത്തനം കുടുംബശ്രീക്ക് നൽകാൻ തന്നെയാണ് പഞ്ചായത്ത് ശ്രമിച്ചത്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനപ്രകാരം നടത്തിപ്പ് കുടുംബശ്രീക്ക് നൽകിയതുമാണ്.
അവർ പിൻമാറിയതിനെ തുടർന്നാണ് നിയമപരമായ നടപടിക്രമങ്ങളിലൂടെ ഒരു വ്യക്തിക്ക് നടത്തിപ്പു ചുമതല നൽകിയത്. പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ട് പ്രതീക്ഷിച്ചവരുമാനം ലഭിക്കുന്നില്ലാത്തതിനാൽ എല്ലാ ദിവസവും ഇയാൾ ശൗചാലയം തുറക്കുന്നില്ലെന്നറിഞ്ഞതോടെ പഞ്ചായത്ത് ഇടപെട്ട് തുറപ്പിച്ചിട്ട് ഒരാഴ്ചയോളമായി. കോഫി ഷോപ്പിനായുള്ള ഇന്റീരിയൽ വർക്ക് നടന്നു വരുന്നതായും ഈ സാഹചര്യത്തിൽ രാഷ്ട്രീയ തട്ടിപ്പാണ് മുഖ്യപ്രതിപക്ഷം എന്നവകാശപ്പെടുന്നവർ നടത്തുന്നതെന്നും ധന്യാ സാബു പറഞ്ഞു.