മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു; ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തു

Spread the love

കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി അജ്‍നാസിന്‍റെ ഭാര്യയെയും പ്രതി ചേര്‍ത്തു. അടുക്കത്ത് സ്വദേശി അജ്നാസിൻ്റെ ഭാര്യ മിസ് രിയെയാണ് പ്രതി ചേർത്തത്.
ഭാര്യയും ഭർത്താവും ചേർന്ന് മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

video
play-sharp-fill

ഭാര്യ മിസ്‍രിയും മയക്കുമരുന്ന് നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇരയാക്കപ്പെട്ട കുട്ടി പറഞ്ഞു. അജ്‌നാസും ഭാര്യ മിസ്‍രിയും ഇപ്പോള്‍ റിമാൻഡിലാണ്.

ഇന്നലെയാണ് മിസ്‍രിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയിൽ പോക്സോ ചുമത്തിയാണ് കേസ്.കഴിഞ്ഞ ആഴ്ചയാണ് അജ്‌നാസ് പൊലീസ് പിടിയിലാകുന്നത്. പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റ്യാടി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം തന്നെ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നും പുറത്തിങ്ങാൻ ആവശ്യപ്പെടും. ശേഷം കാറുമായി അജ്നാസിൻറെ വീട്ടിലേക്ക് കൊണ്ടൂ പോകും.

അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. ലഹരി നൽകിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിലുള്ള ബാർബർ ഷോപ്പ് നടത്തുന്ന അജ്നാസിൽ നിന്നും സമാന അനുഭവങ്ങൾ ഉണ്ടായതായി മറ്റൊരു പത്തൊമ്പതുകാരനും പറഞ്ഞിരുന്നു