ജൂലൈ ഒന്ന് മുതല്‍ ഓണ്‍ലൈൻ വഴി മാത്രമല്ല, നേരിട്ട് തല്‍കാല്‍ ടിക്കറ്റെടുക്കാനും ഇനി ആധാര്‍ വേണം; ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

Spread the love

ജൂലൈ ഒന്ന് മുതല്‍ തല്‍കാല്‍ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ കാർഡ് നിർബന്ധം. ഓണ്‍ലൈൻ വഴി മാത്രമല്ല, നേരിട്ട് പോയി തല്‍കാല്‍ ടിക്കറ്റെടുക്കാനും ഇനി ആധാർ വേണം.

മാത്രമല്ല, ഓണ്‍ലൈനായി ടിക്കറ്റെടുക്കാൻ ഇനി മുതല്‍ ആധാർ നമ്ബർ ഐ.ആർ.സി.ടി.സി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. അതിന് വലിയ സമയമൊന്നും വേണ്ട. മിനിറ്റുകള്‍ക്കകം നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെ ഐ.ആർ.സി.ടി.സി അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.

 

ബുക്കിങ് സമയത്ത് ഉപയോക്താക്കള്‍ നല്‍കുന്ന മൊബൈല്‍ നമ്ബറിലേക്കാണ് ഒ.ടി.പി വരുക. കൗണ്ടറുകള്‍ വഴിയോ അംഗീകൃത ഏജന്റുമാർ വഴിയോ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്ബോഴും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്ബറിലേക്കാണ് ഒ.ടി.പി വരുക. ജൂലൈ 15 മുതല്‍ ഇത് സമ്ബൂർണമായി നടപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒരു കോച്ചിലെ ആകെ ബർത്തിന്റെ ശരാശരി 10 ശതമാനമാണ് തല്‍കാല്‍ ടിക്കറ്റിലേക്ക് മാറ്റിവെക്കുന്നത്. കണ്‍ഫേംഡ് തല്‍കാല്‍ ക്യാൻസല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കില്ല. എന്നാല്‍ വെയ്റ്റിങ് ലിസ്റ്റാണെങ്കില്‍ നിരക്ക് കഴിച്ച്‌ ബാക്കി പണം ലഭിക്കും.

എങ്ങനെയൊക്കെ ബുക്ക് ചെയ്താലും ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപ് തന്നെയാകും തല്‍കാല്‍ ടിക്കറ്റ് നല്‍കുക. രാവിലെ 10 മണി മുതല്‍ ബുക്കിങ് തുടങ്ങും. 11മണിക്ക് സ്ലീപ്പർ തല്‍കാല്‍ നല്‍കും. ഒരു പി.എൻ.ആർ നമ്ബറില്‍ നാല് തല്‍കാല്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.