ബെംഗളൂരുവില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 2 കുട്ടികളുള്‍പ്പെടെ 4 മരണം, 16 പേര്‍ക്ക് ഗുരുതര പരിക്ക്

Spread the love

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാല് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയില്‍ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശികളാണ് മരിച്ചത്. ബസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തിരുപ്പതിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് പൂർണമായും തകർന്നു.