
തൃശ്ശൂർ : പലതരം പ്രതിഷേദങ്ങൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ചിലപ്പോള്‍ വേറിട്ട പ്രതിഷേധങ്ങളും ഉണ്ടാവാറുണ്ട്.അങ്ങനെ ഒരു പ്രതിഷേധത്തിന് തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡ് സാക്ഷിയായി. രണ്ട് സ്ത്രീകളാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തു വന്നത്.
ശക്തൻ ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം നടന്നത്. സ്റ്റാൻഡില്‍ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടില്‍ തുണി അലക്കിയാണ് രണ്ട് സ്ത്രീകള്‍ പ്രതിഷേധിച്ചത്. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പുതുതായി കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തു നിന്ന് ബസുകള്‍ പുറത്തേക്കു പോകുന്ന വഴിയിലാണ് വെള്ളക്കെട്ട്. ഈ വഴിയിലൂടെയാണ് കാല്‍നടയാത്രക്കാർ സ്റ്റാൻഡിലേക്ക് എത്തുന്നത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബസ് സ്റ്റാൻഡ് കോടികള്‍ ചെലവിട്ടു കോണ്‍ക്രീറ്റ് ചെയ്തതെങ്കിലും സ്റ്റാൻഡിലേക്കു കയറുന്ന വഴികളും പുറത്തേക്ക് ഇറങ്ങുന്ന വഴികളും പഴയ പടിയിലാണ്. മഴ തുടങ്ങിയതോടെ കുണ്ടും കുഴിയും നിറഞ്ഞ വഴിയില്‍ ചെളിയും നിറഞ്ഞു. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് സ്ത്രീകള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group