
ഹൈക്കോടതി ഉത്തരവ് : കെഎസ്ആർടിസിയിൽ 800 എം പാനൽ പെയിന്റർമാരെ പിരിച്ചുവിട്ട് പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണം
സ്വന്തം ലേഖകൻ
കൊച്ചി : കെഎസ്ആർടിസിയിൽ വീണ്ടും പിരിച്ചുവിടൽ. 800 എം പാനൽ പെയിന്റർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവ്. പെയിന്റർ തസ്തികയിൽ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.താൽക്കാലിക പെയിന്റർമാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ, താൽക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.നേരത്തെ കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരായ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനൽ പെയിന്റർമാരെയും പിരിച്ചുവിടാൻ കോടതി വിധി പുറപ്പെടുവിച്ചത്.
Third Eye News Live
0