വൈക്കത്തെ ഫിഷ് ഫാം ഉടമയുടെ മരണം: ദുരൂഹത ആവർത്തിച്ച് ബന്ധുക്കൾ: കേസ് ആത്മഹത്യയാക്കി അവസാനിപ്പിക്കാൻ നീക്കമെന്ന് ആരോപണം.

Spread the love

കോട്ടയം: വൈക്കം ചെമ്മനത്തുകര മുല്ലക്കേരിയില്‍ ഫിഷ് ഫാം ഉടമ വിപിൻ നായരുടെ (54) മരണത്തില്‍ വീണ്ടും ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച്‌ ബന്ധുക്കള്‍.
വിപിന്റെത് മുങ്ങിമരണമെന്ന് അന്വേഷണസംഘം കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തുന്നത്.

video
play-sharp-fill

വിശദമായ അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാൻ പോലീസ് തിടുക്കം കാണിക്കുന്നതായാണ് ആക്ഷേപം. ശരീരത്തില്‍ നിന്നും ആറ്റിലെ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തല്‍. മൃതദേഹം ലഭിച്ച സ്ഥലത്തെ വെള്ളവും ചെളിയും തന്നെയാണോ ശരീരത്തില്‍ നിന്നും ലഭിച്ചതെന്നറിയാൻ സാമ്പിളുകള്‍ ലാബില്‍ ടെസ്റ്റിന് അയച്ചിട്ടുണ്ട്.

പരിശോധന ഫലം വരുമ്ബോള്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് നിഗമനം. അതേസമയം, വിപിന് ആത്മഹത്യ ചെയ്യാൻ തക്കതായ കാരണങ്ങള്‍ ഒന്നും ഇല്ലെന്ന് ബന്ധുക്കള്‍ ആവർത്തിച്ച്‌ പറയുകയാണ്. പോലീസ് വിശദമായ അന്വേഷണം നടത്താതെയാണ് നിഗമനത്തിലെത്തിയതെന്നാണ് ആരോപണം. കേസ് പൂർത്തിയാക്കാനായി പോലീസ് ധ്യതി കാട്ടുകയാണ്.മൃതദേഹത്തില്‍ നിന്നും ഇഷ്ടിക കെട്ടാനുപയോഗിച്ച്‌ കമ്പികള്‍ കിട്ടിയിരുന്നു. ഇത്രയും ഇഷ്ടിക എവിടെ നിന്നാണ് കൊണ്ട് വന്നതെന്ന കാര്യത്തിലും അന്വേഷണം നടന്നിട്ടില്ല. ഫാമില്‍ വെച്ചാണ് ഇഷ്ടിക കെട്ടിയതെങ്കില്‍ അതിന്റെ പാടുകള്‍ എവിടെയെങ്കിലും കാണേണ്ടതാണ്. എന്നാല്‍ പരിശോധനയില്‍ അങ്ങനെ ഒന്നും കണ്ടെത്താനായിട്ടില്ലെന്നുമാണ് അടുത്ത ബന്ധുക്കൾ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെ‍ഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളില്‍ കയർ മുറുക്കിയശേഷം ആറിന്റെ തീരത്തെത്തി അവ ശരീരത്തില്‍കെട്ടി ചാടിയതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ വിപിൻ ചാടിയെന്ന് പറയുന്ന ഭാഗത്ത് ഒരാള്‍ പൊക്കത്തില്‍ വെള്ളമുണ്ടാകാറില്ലെന്നാണ് ബന്ധു പറയുന്നത്. ഇവിടെ ഒഴുക്ക് കുറവാണ്. ഫാമിന്റെ അടുത്തായി മറ്റ് വീടുകളില്ല. കാണാതായ ദിവസം മുതല്‍ ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തിയതാണ്. മൃതദേഹം ലഭിച്ചില്ല. ഡോഗ് സ്ക്വാഡും പരിശോധന നടത്തിയപ്പോള്‍ പോലീസ് നായ ഫാമിലൂടെ ഓടി പുറകിലെ റോഡിലെത്തി വിപിന്റെ കാറിനു സമീപത്തായി നിന്നു. ഇതിനെക്കുറിച്ചും പോലീസ് വ്യക്തത വരുത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

ഷെ‍ഡ്ഡിനുള്ളിലെ ബെഞ്ചിലിരുന്ന് ഇഷ്ടികകളില്‍ കയർ മുറുക്കിയശേഷം ആറിന്റെ തീരത്തെത്തി അവ ശരീരത്തില്‍കെട്ടി ചാടിയതാകാമെന്ന നിഗമനത്തിലാണു പോലീസ്. ഇഷ്ടികയെടുത്ത് എഴുന്നേല്‍ക്കുന്നതിനിടെ ബെഞ്ച് മറിഞ്ഞതാകാമെന്നും നിലത്തു ചിതറിക്കിടന്ന കശുവണ്ടി അപ്പോള്‍ ബെഞ്ചില്‍നിന്ന് വീണതാകാമെന്നും പോലീസ് വിശദീകരിക്കുന്നു. തോട്ടകം അട്ടാറപ്പാലത്തിനു പടിഞ്ഞാറുവശത്ത് കരിയാറിന്റെ തീരത്തു ഫാം നടത്തുന്ന വിപിനെ തിങ്കളാഴ്ച പുലർച്ചെയാണു കാണാതായത്. ബുധനാഴ്ച നടത്തിയ തിരച്ചിലില്‍ ഫാമില്‍നിന്ന് 150 മീറ്റർ അകലത്തില്‍ കരിയാറ്റില്‍ മരത്തില്‍ ഉടക്കിക്കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. വൈക്കം എസ്‌എച്ച്‌ഒ എസ്.സുഘേഷിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിപിനെ കാണാതാകുന്നത്.

തോട്ടകം ആട്ടാറ പാലത്തിന് സമീപം കരിയാറിന്റെ കൈവഴിയോടു ചേർന്നുള്ള ഭാഗത്ത് ഫിഷ് വേള്‍ഡ് അക്വാടൂറിസം എന്നപേരില്‍ ഫാം നടത്ത വരികയായിരുന്നു വിപിൻ. കാണാതായതിനെ തുടർന്ന് ഫാമിലെയും പ്രദേശത്തെയും സി.സി ടി.വി ക്യാമറകളടക്കം പോലീസ് പരിശോധിച്ചിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സമീപത്തുതന്നെ ഉണ്ടായിരുന്ന ടോർച്ച്‌ കത്തിച്ച നിലയിലായിരുന്നു. ഇതെല്ലാം ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ മോശമായ കട ബാധ്യതയില്‍ നിന്നും കരകയറാൻ വിപിനായിട്ടുണ്ടെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.