ഇറാന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം; ഖമേനിയുടെ ഉപദേശകൻ അലി ഷംഖാനി കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് വീട് തകർത്ത്

Spread the love

ടെഹ്റാൻ: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനിയും കൊല്ലപ്പെട്ടു.

വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയാതായാണ് ഇസ്രായേല്‍ പറയുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ജനറലാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നുമാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന് നേർക്ക് ആക്രമണം തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചിരുന്നു. നിരവധിയിടങ്ങളില്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.