കോട്ടയം നാഗമ്പടം ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടഞ്ഞു: വെറുമൊരു പൈപ്പ് ഘടിപ്പിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു: തൊഴിലാളികൾ പല തവണ പറഞ്ഞിട്ടും നഗരസഭാ അധികൃതർ കേട്ടില്ല: വലയുന്നത് നുറുകണക്കിന് യാത്രക്കാരും ബസ് ജീവനക്കാരും.

Spread the love

കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ വീണ്ടും അടഞ്ഞു. ഇന്നു രാവിലെ യാത്രക്കാർ എത്തുമ്പോൾ കംഫർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുകയാണ്. കാര്യം അന്വേഷിച്ചപ്പോഴാണ് വെള്ളക്കെട്ട് മൂലം സെപ്റ്റിക് ടാങ്കിൽ വെള്ളം നിറഞ്ഞതാണ് കാരണമെന്നറിയുന്നു.

ടാങ്കിൽ നിന്ന് വെള്ളം പുറത്തേക്ക് കളയാൻ ഒരു പൈപ്പ് ഘടിപ്പിച്ചാൽ മതി. വെറും ആയിരം രൂപയുടെ പണിയേയുള്ളു. പക്ഷേ ഇത് ചെയ്യാൻ ഇതുവരെ നഗരസഭാ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

തൊഴിലാളികൾ പല തവണ ഇക്കാര്യം നഗരസഭാ അധികൃതർക്ക് മുന്നിൽ പറഞ്ഞതാണ്. പക്ഷേ വെറും ആയിരം രൂപയുടെ പണി ചെയ്യാൻ നഗരസഭാ അധികൃതർ ഇതുവരെ തയാറാകാത്തതാണ് നഗമ്പടത്തെ കംഫർട്ട് സ്റ്റേഷന്റെ ദുരവസ്ഥ. ഇതുമൂലം മഴക്കാലത്ത് പല ദിവസങ്ങളിലും കംഫർട്ട് സ്റ്റേഷൻ അടച്ചിടേണ്ടി വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ നഗരസഭ നേരിട്ടാണ് കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നത്.
രണ്ടാഴ്ച മുൻപും ദിവസങ്ങളോളം കംഫർട്ട് സ്റ്റേഷൻ അടഞ്ഞുകിടന്നു വിവിധ സംഘടനകൾ സമരം നടത്തിയതിനെ തുടർന്നാണ് തുറന്നത്. റീത്ത് വച്ച് പ്രതിഷേധ പരിപാടി വരെ നടത്തിയതാണ്.

നുറു കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നു പോകുന്ന ബസ് സ്റ്റാന്റാണിത്. ഇതിനു പുറമെ മുന്നൂറോളം ബസുകൾ സർവീസ് നടത്തുന്നതാണ്. ബസ് ജീവനക്കാരടക്കം ബുദ്ധിമുട്ടുകയാണ്.