
കോട്ടയം: ശരീരത്തിന് ഗുണകരമായ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് സാലഡ്. ഡയറ്റ് നോക്കുന്നവരാണ് നിങ്ങളെങ്കില്‍ തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കൂ ഈ ചിക്കൻ സാലഡ്.
ചേരുവകള്‍
ചിക്കൻ
കുരുമുളകുപൊടി – അര ടീസ്പൂണ്‍
ഒലിവെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – രണ്ട് അല്ലി
കാരറ്റ് – 1
ബ്രോക്കൊളി – അര കപ്പ്
സോയസോസ് – ഒരു ടീസ്പൂണ്‍
കോണ്‍ഫ്ലോർ – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിക്കൻ നന്നായി കഴുകി വൃത്തിയാക്കിയത് ചെറിയ കഷ്ണങ്ങളാക്കി കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അല്‍പ്പം സമയം മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പില്‍ വെച്ച് ഒലിവെണ്ണ ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ചതച്ചത് മറ്റ്റിവെച്ചിരിക്കുന്ന ചിക്കൻ ഇട്ട് വേവിച്ചെടുക്കുക. ചേർക്കുക. ഇനി ഇതിലേക്ക് അരിഞ്ഞെടുത്ത കാരറ്റ്, ബ്രോക്കൊളി എന്നിവ ചെറുതായി വഴറ്റിയെടുക്കുക. ഇതിലേക്ക് സോയസോസ്, കോണ്‍ഫ്ലോർ വെള്ളം ഒഴിച്ച് കലക്കിയതും ചേർത്തിളക്കി, ആവശ്യമെങ്കില്‍ അല്‍പ്പം ഉപ്പ് കൂടി ചേർത്ത് കഴിക്കാം