പതിനാറുകാരി വീടിനു പിന്നിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച സംഭവം; ആത്മഹത്യ ചെയ്തത് പ്ലസ് വണിനു പ്രവേശനം ലഭിക്കാത്തതിന്റെ വിഷമത്തിലെന്ന് കുടുംബം

Spread the love

കട്ടപ്പന: പതിനാറുകാരിയെ ഇന്നലെ പുലര്‍ച്ചെ വീടിനു പിന്നിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. പ്ലസ് വണിനു പ്രവേശനം ലഭിക്കാത്തതിന്റെ വിഷമത്തെത്തുടര്‍ന്നാണു സംഭവമെന്നു കുടുംബാംഗങ്ങള്‍ പൊലീസിനു മൊഴി നല്‍കി.

video
play-sharp-fill

കാഞ്ചിയാര്‍ കക്കാട്ടുകട കക്കാട്ട് ഉദയകുമാറിന്റെയും ശുഭയുടെയും മകള്‍ ശ്രീപാര്‍വതി (16) ആണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ വീടിനു പിന്നിലെ വിറകുപുരയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്.

എസ്‌എസ്‌എല്‍സിക്കു ഭേദപ്പെട്ട മാര്‍ക്കുണ്ടായിട്ടും പ്ലസ് വണ്‍ പ്രവേശത്തിനുള്ള രണ്ടം അലോട്മെന്റിലും സീറ്റ് ലഭിക്കാതെ വന്നതോടെ കുട്ടി മാനസിക ബുദ്ധിമുട്ടിലായിരുന്നെന്നാണു കുടുംബത്തിന്റെ മൊഴിയെന്നു പൊലീസ് അറിയിച്ചു. സംസ്‌കാരം നടത്തി. ഒരു സഹോദരിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group