“ഒരുക്കം” കെജിഎൻഎയുടെ പഠനോപകരണ വിതരണത്തിന് കാരാപ്പുഴ സ്‌കൂളിൽ തുടക്കം

Spread the love

കോട്ടയം : കേരള ഗവ.നഴ്‌സസ്‌ അസോസിയേഷൻ കെജിഎൻഎയുടെ നേ തൃത്വത്തിൽ കാരാപ്പുഴ ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ പഠനോ പകരണ വിതരണം നടത്തി. “ഒരുക്കം’ എന്ന പേരിൽ നടന്ന പരിപാടി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺ സിൽ അംഗം ബി ശശികുമാർ പ്രധാന അധ്യാപിക എസ്‌ ശ്രീലത യ്‌ക്ക്‌ കൈമാറി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം രാജ ശ്രീ അദ്ധ്യക്ഷയായി.

video
play-sharp-fill

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ആർ രാജു ആമുഖ പ്രഭാഷ ണം നടത്തി. ജില്ലാ സെക്രട്ടറി ടി കെ സഫ്തർ, സംസ്ഥാന കമ്മി റ്റി അംഗങ്ങളായ സി സി ജയശ്രീ, കെ വി സിന്ധു, പി ടി എ പ്രസി ഡന്റ്‌ അജയകുമാർ, അധ്യാപകൻ അനിൽ ഡേവിഡ് എന്നിവർ സംസാരിച്ചു. തുടർന്ന്‌ ടിവി താരങ്ങളായ പ്രശാന്ത് ആറന്മുള, വി നീഷ് ദേവ്‌ കാരക്കാട് എന്നിവരുടെ പരിപാടിയും നടന്നു.