കഴിച്ചവര്‍ മറക്കില്ല! രുചികരമായ ഈ വെജിറ്റബിള്‍ കുറുമ; റെസിപ്പി ഇതാ

Spread the love

കോട്ടയം: പച്ചക്കറികളെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഒരു വിഭവമാണ് വെജിറ്റബിള്‍ കുറുമ. വേഗത്തിലും രുചിയിലും കഴിച്ചവർ ആരും മറക്കാത്ത ടേസ്റ്റിലുള്ളൊരു കുറുമ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2
കാരറ്റ് – 1
സവാള – 1
ഗ്രീൻ പീസ് – 1/2 കപ്പ്
കറുവ പട്ട – ഒരു കഷ്ണം
ഗ്രാമ്പു – 3 എണ്ണം
മഞ്ഞള്‍ പൊടി – 1/2 ടി സ്പൂണ്‍
ഗരം മസാല പൊടി – 1 ടി സ്പൂണ്‍
ചിരവിയ തേങ്ങ – 1 കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
പച്ചമുളക് – 5 എണ്ണം (കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
കശുവണ്ടി – 10 എണ്ണം
ഉണക്ക മുന്തിരി – 5 എണ്ണം
ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
ജീരകം – 1/2 ടി സ്പൂണ്‍
മല്ലിയില
ഉപ്പ്‌ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാനിലേക്കു എണ്ണ ഒഴിച്ച്‌ ജീരകം പൊട്ടിക്കുക. ഇനി ഇതിലേക്ക് പട്ട ഗ്രാമ്പു ഇട്ടു വഴറ്റുക. ശേഷം സവാള ചേർത്ത് ചെറുതായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങ്, കാരറ്റ്, ഗ്രീൻ പീസ് തുടങ്ങിയ പച്ചക്കറികള്‍ ചേർത്ത് പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ഇനി തേങ്ങ, ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി, 5 കശുവണ്ടി എന്നിവ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം. പച്ചക്കറി പാകത്തിനു വെന്തു കഴിഞ്ഞാല്‍ തയ്യാറാക്കിവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. ആവിശ്യമെങ്കില്‍ വെള്ളം ചേർക്കാം. ഇനി ചെറിയ തീയില്‍ മൂടി വെച്ച്‌ ഒരു 5 മിനിറ്റ് തിളപ്പിച്ച്‌ മല്ലിയിലയും ചേർക്കുക. ഇനി കടുകും കറിവേപ്പിലയും താളിച്ച്‌ ഒഴിച്ചു ഇറക്കാം.