രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നത് 20 വർഷം; തമിഴ്നാട്ടിൽ ചെന്ന് പൊക്കി കേരള പൊലീസ്

Spread the love

കണ്ണൂർ: കണ്ണൂരിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് 20 വർഷത്തിന് ശേഷം പിടിയിൽ. ചെറുവത്തൂർ കെഎംകെ തീയേറ്ററിന് സമീപം രാഗി മന്ദിരം ഹൗസിൽ എംപി രാകേഷ് (40) ആണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്.

video
play-sharp-fill

2005ൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

രാകേഷും കൂട്ടാളിയും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും രാകേഷ് ജാമ്യത്തിലിറങ്ങി മുങ്ങി. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പോണ്ടിച്ചേരി കോട്ടക്കുപ്പത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group