
കോട്ടയം: സ്‌കൂള്‍ സമയം രാവിലെയും വൈകിട്ടും 15 മിനിറ്റ് വര്‍ധിപ്പിക്കും, പക്ഷേ ബസ് സമയം കൂടി ഇതിന് അനുസരിച്ചു മാറ്റണമെന്നു രക്ഷിതാക്കള്‍.
നഗര പ്രദേശങ്ങളില്‍ യാത്രാ പ്രതിസന്ധിയില്ലെങ്കിലും മലയോര മേഖലയില്‍ യാത്രാ ക്ലേശം രൂക്ഷമാണ്. ഒരു ബസ് നഷ്ടമായാല്‍ കുട്ടികള്‍ മണിക്കൂറുകള്‍ ബസ് സ്‌റ്റോപ്പില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും.
പല മലയോര മേഖലയിലും കടുത്ത യാത്രാ ക്ലേശമാണുള്ളത്. പൂര്‍ണമായും സ്വകാര്യ സര്‍വീസുകളെയണ് മലയോര മേഖലയിലെ കുട്ടികള്‍ ആശ്രയിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഷ്ടത്തിലാണെന്ന പേരില്‍ പല സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി. അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ബസ് സയമം ക്രമീകരിക്കാതെ സ്‌കൂള്‍ സമയം
വര്‍ധിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.
അടുത്താഴ്ച മുതലാണ് സ്‌കൂള്‍ സമയം കൂട്ടുക. ഇതിനുസരിച്ച് ടൈം ടേബിള്‍ പരിഷ്‌കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്