വാട്സാപ്പിലെ മോശം പരാമര്‍ശം ചോദിക്കാനെത്തി; സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Spread the love

 

കോഴിക്കോട് : സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

video
play-sharp-fill

ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്സാപ്പ് ഗ്രൂപ്പില്‍ നാസറിനെയും സലീമിനെയും ബഷീര്‍ മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും വീട്ടിലെത്തിയത്.

ഇതിനിടെയാണ് ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group