ജൂൺ 11ന് ശേഷം കേരള ലോട്ടറിയെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്! കേരള ഭാഗ്യക്കുറിയുടെ 50 രൂപയുടെ സമ്മാനം എടുത്തുകളഞ്ഞു; നടപ്പിലാക്കുന്നത് സുപ്രധാന മാറ്റം

Spread the love

ചെറുതുരുത്തി: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു.

11 മുതല്‍ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിർപ്പിനെ തുടർന്നാണ് സമ്മാനഘടനയിലെ മാറ്റം വരുത്തല്‍. മേയ് 2 മുതല്‍ ടിക്കറ്റുകളുടെ വില ഏകീകരിച്ച്‌ 50 രൂപയാക്കിയിരുന്നു. സമ്മാനഘടനയില്‍ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനവും ഉള്‍പ്പെടുത്തി.

എന്നാല്‍, ആദ്യം ഉണ്ടായിരുന്ന 2000, 200 എന്നീ സമ്മാനങ്ങള്‍ എടുത്തു കളഞ്ഞ് 50 രൂപയുടെ സമ്മാനങ്ങള്‍ നടപ്പാക്കിയത് ഏജന്റുമാരിലും വില്പനക്കാരിലും വൻ പ്രതിഷേധത്തിന് ഇടയാക്കി. ഏജന്റുമാരുടെ കൈകളിലും ഭാഗ്യക്കുറി ഓഫീസുകളിലും 50 രൂപയുടെ സമ്മാന ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയായി. കമ്പ്യൂട്ടറില്‍ സ്‌കാൻ ചെയ്ത് കയറ്റാനുള്ള പ്രായോഗിക ബുദ്ധിമുട്ടായിരുന്നു കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2000, 200 എന്നീ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. 50 രൂപയുടെ സമ്മാനം എടുത്തു കളഞ്ഞു. 5000 രൂപയുടെ 20 സമ്മാനങ്ങള്‍, 2000 രൂപയുടെ ആറ്, 1000 രൂപയുടെ 30, 500 രൂപയുടെ 76, 200 രൂപയുടെ 90, 100 രൂപയുടെ 150 എന്നിങ്ങനെയാണ് പുതിയ പരിഷ്‌കരണം.

എന്നാല്‍, മുൻപ് 40 രൂപ ടിക്കറ്റ് വില ഉണ്ടായിരുന്നപ്പോള്‍ ബുധനാഴ്ചകളില്‍ മാത്രം നറുക്കെടുത്തിരുന്ന 50 രൂപ ടിക്കറ്റായിരുന്ന ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ 5000 രൂപയുടെ 23 എണ്ണവും 2000 രൂപയുടെ 12 എണ്ണവും ഉണ്ടായിരുന്നുവെന്നും ഇത് നിലനിർത്തണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെയും വില്പനക്കാരുടെയും ആവശ്യം.