എന്നും ബ്രേക്ഫാസ്റ്റ് ഒരുപോലെയല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഐറ്റം തയ്യാറാക്കിയാലോ? രുചികരമായ ബനാന പാന്‍കേക്ക് വിത്ത് ക്യാരമല്‍ സിറപ്പ് റെസിപ്പി ഇതാ

Spread the love

കോട്ടയം: എന്നും ബ്രേക്ഫാസ്റ്റ് ഒരുപോലെയല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഐറ്റം തയ്യാറാക്കിയാലോ? രുചികരമായ ബനാന പാന്‍കേക്ക് വിത്ത് ക്യാരമല്‍ സിറപ്പ് ആയാലോ?

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഐറ്റം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോതമ്പുപൊടി – 3 കപ്പ്
ബേക്കിംഗ് പൗഡര്‍ – 3 ടീസ്പൂണ്‍
പാല്‍ – 3 കപ്പ്
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഉരുക്കിയത് – 4 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് – 2 ടീസ്പൂണ്‍
ഉപ്പ് – 1/2 ടീസ്പൂണ്‍
ഏത്തപ്പഴം – 4 എണ്ണം(രണ്ടെണ്ണം ഉടച്ചുവയ്ക്കുക, ബാക്കി രണ്ട് ഏത്തപ്പഴം വട്ടത്തില്‍ ചെറുതായി അരിഞ്ഞ് വയ്ക്കുക)
ക്യാരമല്‍ സോസ് – 1 1/2 കപ്പ്
ബട്ടര്‍ – 1/2 കപ്പ്
കുക്കിംഗ് ക്രീം – 1 1/2 കപ്പ്
തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്ബുപൊടിയും അരിച്ചിടുക. അതിലേക്ക് പഞ്ചസാരയും ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച്‌ അതും ചേര്‍ത്ത് കലക്കി വയ്ക്കാം. ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച്‌ ചൂടാക്കി അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് കാല്‍ കപ്പ് മാവ് കോരിയൊഴിച്ച്‌ തീകുറച്ചുവച്ച്‌ രണ്ട് മിനിറ്റ് ചൂടാക്കി വേവിക്കുക. ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച്‌ പാന്‍കേക്ക് ചുട്ടെടുക്കാം. കാരമല്‍സോസും ക്രീമും മുകളിലൊളിച്ച്‌ വിളമ്പാം.