ആലപ്പുഴ ചാരുംമൂട്ടില്‍ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Spread the love

കുടുംബം സഞ്ചരിച്ച കാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമെന്ന് പരാതി. ചാരുംമൂട്ടില്‍ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.ആക്രമിക്കപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ ചാരുംമൂട് പൊലീസ് ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

video
play-sharp-fill

ഇന്നലെ വൈകിട്ട് ചാരൂംമൂട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ചായിരുന്നു മാര്‍ച്ച്‌. പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.

സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group