ട്രെയിനിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീണു: 6 പേർക്ക് ദാരുണാന്ത്യം: അപകടം മുംബൈയിൽ

Spread the love

മുംബൈ: മുംബൈയില്‍ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്‌എംടി) ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്.

നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്.

പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്ബോഴാണ് മുംബ്ര, ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച്‌, ട്രെയിനിനുള്ളിലെ അമിതമായ തിരക്ക് കാരണം ആളുകള്‍ ഒരു കമ്പാർട്ടുമെന്റില്‍ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.

തിരക്ക് കാരണം യാത്രക്കാർ വാതിലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു