
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ പ്രചാരണത്തിനായി ജൂണ്‍ 14ന് പ്രിയങ്ക മണ്ഡലത്തിലെത്തി വോട്ടഭര്‍ത്ഥിക്കും.
രണ്ട് ദിവസമാകും പ്രിയങ്ക പ്രചാരണത്തിന് എത്തുക.
റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരില്‍ ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പി.വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.