വിരണ്ടോടിയ പോത്തിന് വെച്ച വെടി കൊണ്ടത് നാട്ടുകാര്‍ക്ക്; വനംവകുപ്പ് ഉപയോഗിച്ച എയര്‍ ഗണ്ണിലെ പെല്ലറ്റ് തെറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

വയനാട്: വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ വനംവകുപ്പ് ഉപയോഗിച്ച എയര്‍ ഗണ്ണിലെ പെല്ലറ്റ് തെറിച്ച്‌ നാട്ടുകാരുള്‍പ്പെടെ 3 പേര്‍ക്കു പരുക്ക്.

അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച്‌ ഓടിയത്. ഇതിനെ തുരത്താനായുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ദ്രുത കര്‍മ സേന (ആര്‍ആര്‍ടി) എയര്‍ഗണ്‍ ഉപയോഗിച്ചത്.

ആര്‍ആര്‍ടി അംഗം ജയസൂര്യ, നാട്ടുകാരായ ജലീല്‍, ജസീം എന്നിവര്‍ക്കാണു പരുക്ക്. ആരുടെയും നില ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണു പരുക്ക്. വെടിയുതിര്‍ക്കുന്ന ഘട്ടത്തില്‍ നാട്ടുകാരോട് മാറിനില്‍ക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നെന്നു വനപാലകര്‍ പറഞ്ഞു. പോത്ത് പിന്നീട് വെടികൊണ്ടു നിലത്തു വീണതോടെയാണു പ്രദേശത്തെ ആശങ്ക ഒഴിവായത്.