നല്ല നാടൻ പച്ചമാങ്ങ കിട്ടിയാല്‍ ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ; പാലക്കാടൻ മാങ്ങ പെരുക്ക് റെസിപ്പി നോക്കാം

Spread the love

കോട്ടയം: നല്ല നാടൻ പച്ചമാങ്ങ കിട്ടിയാല്‍ ഇനി ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ.. ഉച്ചയ്ക്ക് ഊണിന് കിടിലൻ സ്വാദില്‍ തയ്യാറാക്കാവുന്ന പാലക്കാടൻ മാങ്ങ പെരുക്ക് റെസിപ്പി നോക്കാം.

video
play-sharp-fill

ആവശ്യമായ ചേരുവകള്‍

തേങ്ങ
മാങ്ങ
പച്ചമുളക്
തൈര്
ഉപ്പ്
കടുക്
ഉലുവ
വറ്റല്‍മുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ഇടത്തരം പച്ചമാങ്ങ മാങ്ങ ചെറുതായി അരിഞ്ഞത്, ആറ് ടേബിള്‍സ്പൂണ്‍ തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം. ഇതിലേയ്ക്ക് കടുക് വറുത്ത് പൊടിച്ചത് ചേർത്തിളക്കാം. ഒരു പാൻ അടുപ്പില്‍ വെച്ച്‌ ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അല്‍പ്പം കടുകും, ഉലുവയും, വറ്റല്‍മുളകും, കറിവേപ്പിലയും ചേർത്ത് വറുത്ത് അതിലേയ്ക്കൊഴിക്കാം. ഇനി ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.