പന്നിക്കെണിയിലെ അപകടം: വനം മന്ത്രിയെ വേട്ടയാടാൻ ആരെയും അനുവദിക്കുകയില്ലെന്ന് എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ രാജൻ

Spread the love

കോട്ടയം: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് അനന്തു മരണമടഞ്ഞ ദാരുണ സംഭവത്തെ യു. എഡി എഫ് . രാഷ്ട്രീയ മുതലെടുപ്പിന് വിനിയോഗിക്കുകയാണെന്നും ഇക്കാര്യത്തിൽ വനം മന്ത്രിയെ വേട്ടയാടാൻ ആരെയും അനുവദിക്കുകയില്ലെന്നും എൻ.സി. പി (എസ് ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ.ആർ .രാജൻ പറഞ്ഞു.

സ്വകാര്യ സ്ഥലത്ത് അനുവാദം കൂടാതെ പന്നിക്കെണി സ്ഥാപിച്ച് അപകടം വിളിച്ചു വരുത്തിയവർക്കെതിരേയും, വനം വേട്ടക്കാർ ക്കെതിരേയുമാണ് കർശന നിയമ നടപടികൾ സ്വീകരിക്കണ്ടത്.

വനം വകുപ്പിൻ്റേതു സോളാർ ഫെൻസിംഗുകൾ ആണെന്നും ഈ സംഭവത്തിൽ വനം വകുപ്പിനോ, വനം മന്ത്രിക്കോ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും അഡ്വ. കെ.ആർ. രാജൻ പറഞ്ഞു.vഈ ദാരുണ സംഭവത്തെ യു.ഡി. എഫ് രാഷ്ട്രീയ മുതലെടുപ്പിന് വിനിയോഗിക്കുന്നത് ആക്ഷേപകരമാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group