
കൊല്ലം: ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറല്‍ മാനേജറും നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനുമായ ഗോപിനാഥൻ നായർ (93) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയില്‍ ആയിരുന്നു അന്ത്യം.
മോഹൻലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവൻ തിരഞ്ഞെടുത്തതാണെന്ന് മോഹൻലാല്‍ നാളുകള്‍ക്ക് മുൻപ് പറഞ്ഞിരുന്നു.
മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവർത്തകനുമായിരുന്നു ഗോപിനാഥൻ നായർ. സംസ്കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ: രാധാഭായി. മകള്‍: ഗായത്രി, മരുമകൻ: രാജേഷ്. ചെറുമകള്‍: ദേവിക