
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകള്‍ 6000 കടന്നു. 6133 ആക്ടീവ് കേസുകള്‍ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കൊവിഡ് മരണങ്ങള്‍ സംഭവിച്ചു.
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയില്‍ രണ്ടു മരണവും തമിഴ്നാട്ടില്‍ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2022-ല്‍ ഇന്ത്യയില്‍ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. എല്‍എഫ്.7, എക്സ്‌എഫ്ജി, ജെഎൻ.1, എൻബി.1.8.1 എന്നീ വകഭേദങ്ങളുടെ വ്യാപനമാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യുന്നത്.