ഇടുക്കി വണ്ടൻമേട് മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു ; കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനം വകുപ്പും സ്ഥലത്ത് എത്തി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Spread the love

ഇടുക്കി : വണ്ടൻമേട്ടിൽ ചെല്ലാർകോവിലിന് സമീപം മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ കിണർ നിർമ്മിക്കുന്നതിനായി എടുത്ത   കുഴിയിൽ ഇന്ന് രാവിലെയാണ് കടുവയെയും നായയേയും കണ്ടെത്തിയത്.

നായയെ ഓടിച്ച് പിടികൂടുന്നതിനിടെ കടുവ കുഴിയിൽ വീണതാവാനാണ് സാധ്യത.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനം വകുപ്പും സ്ഥലത്ത് എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുവയെ മയക്ക് വെടിവെച്ച് കൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.