play-sharp-fill
കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പോക്കറ്റടി കേന്ദ്രമാകുന്നു: ഒരാഴ്ചത്തെ ശമ്പളവുമായി എത്തിയ ഹോട്ടൽ തൊഴിലാളിയ്ക്ക് നഷ്ടമായത് 4500 രൂപ; സാമൂഹ്യ വിരുദ്ധർ അടക്കി ഭരിക്കുന്ന ബസ് സ്റ്റാൻഡിൽ രാത്രി പൊലീസുമില്ല

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പോക്കറ്റടി കേന്ദ്രമാകുന്നു: ഒരാഴ്ചത്തെ ശമ്പളവുമായി എത്തിയ ഹോട്ടൽ തൊഴിലാളിയ്ക്ക് നഷ്ടമായത് 4500 രൂപ; സാമൂഹ്യ വിരുദ്ധർ അടക്കി ഭരിക്കുന്ന ബസ് സ്റ്റാൻഡിൽ രാത്രി പൊലീസുമില്ല

സ്വന്തം ലേഖകൻ

കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെയും പോക്കറ്റടിക്കാരുടെയും കേന്ദ്രമായി മാറുന്നു. ശനിയാഴ്ച രാത്രി ഒരാഴ്ച പണിയെടുത്ത തുകയായ 4500 രൂപയുമായി കെ.എസ്ആർ.ടി.സി സ്റ്റാൻഡിൽ എത്തിയ തൊഴിലാളിയുടെ പോക്കറ്റടിച്ചു. പണം നഷ്ടമായതിനെപ്പറ്റി പരാതിപറയാൻ പൊലീസ് എയ്ഡ്‌പോസ്റ്റിൽ എത്തിയപ്പോൾ ആകെയുണ്ടായിരുന്നത് ഒരു പൊലീസുകാരൻ മാത്രം. നൂറുകണക്കിന് സാമൂഹ്യ വിരുദ്ധ സംഘങ്ങളും, പോക്കറ്റടിക്കാരും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സ്റ്റാൻഡിൽ ഈ ഒരു പൊലീസുകാരൻ എന്ത് ചെയ്യാൻ…!
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നഗരത്തിലെ ഹോട്ടലിലെ ജോലിയ്ക്ക് ശേഷം അർധരാത്രിയോടെയാണ് കൊട്ടാരക്കര സ്വദേശിയായ ഹോട്ടൽ തൊഴിലാളി കെ.എസ്ആർടിസി സ്റ്റാൻഡിൽ എത്തിയത്. നാട്ടിലേയ്ക്കു പോകാൻ ബസിൽ കയറിയ ശേഷം നോക്കിയപ്പോഴാണ് പോക്കറ്റടിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ സ്റ്റാൻഡിൽ ഇറങ്ങി എയ്ഡ്‌പോസ്റ്റിൽ എത്തി പരാതി പറയുകയായിരുന്നു. എന്നാൽ, പേരിന് ഒരു പരാതി എഴുതി വാങ്ങിയതല്ലാതെ ആ പൊലീസുകാരന് ഒന്നും ചെയ്യാൻ സാധിച്ചില്ല. കിലോമീറ്ററുകൾ ദൂരെയുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി എഴുതി നൽകാനായിരുന്നു
രാത്രിയായാൽ കെ.എസ്ആർടിസി ബസ് സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധരുടെയും അക്രമി പോക്കറ്റടി സംഘങ്ങളുടെയും കേന്ദ്രമാണ്. അനാശാസ്യ പ്രവർത്തകരായ സ്ത്രീകളാണ് രാത്രിയിൽ ഇവിടെ തമ്പടിക്കുന്നതിൽ ഏറെയും. ഇത്തരക്കാരായ സ്ത്രീകൾ ഇതര സംസ്ഥാന തൊഴിലാളികളെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേയ്ക്ക് വിളിച്ചു കൊണ്ടു പോയി ഇവരുടെ പണം തട്ടിയെടുക്കുന്നത് കെ.എസ്ആർടിസി ബസ് സ്റ്റാൻഡിലെ പതിവ് സംഭവമാണ്. എന്നാൽ, ഇതിനെതിരെ പരാതിപറയാൻ പലരും തയ്യാറാകാറില്ലെന്നതാണ് യാഥാർത്ഥ്യം.
കെ.എസ്ആർടിസി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള സാമൂഹ്യ വിരുദ്ധ അക്രമി സംഘത്തെ അമർച്ച ചെയ്യാൻ കൂടുതൽ പൊലീസ് സാന്നിധ്യം ഉണ്ടാകണമെന്നാണ് രാത്രിയിൽ എത്തുന്ന യാത്രക്കാരുടെ ആവശ്യം.