
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദർശകർക്ക് ഏർപ്പെടുത്തിയ 50 രൂപ ഫീസ് താല്‍കാലികമായി നിർത്തിവച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ സന്ദർശകരെ നിയന്ത്രിക്കുന്നതിനായിരുന്നു ഫീസ് ഏർപ്പെടുത്തിയത്. ഈമാസം 17 ന് ആശുപത്രി വികസന സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും.
മെഡിക്കല്‍ കോളജില്‍ സന്ദർശകർക്ക് പ്രത്യേക പാസ് വഴി 50 രൂപ ഈടാക്കുന്നതിനെതിരെ യുവമോർച്ച പ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നാലും, അമിത ഫീസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഫീസ് പിൻവലിക്കില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റിന്റെ മുന്നറിയിപ്പ്.
പാസിന് ഏർപ്പെടുത്തിയ അമിത ഫീസ് പിൻവലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.